ഇടുക്കി: പീഡനത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ഉടുമ്പന്നൂര്‍ പള്ളിക്കുടിയില്‍ ഗോഡ്‌വിനെ (21) നെയാണ് പോക്‌സോ നിയമ പ്രകാരം കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ഗോഡ്‌വിന്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
