തൃത്താലയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണു; തൊഴിലാളിക്ക് പരിക്ക്.

പാലക്കാട്: സ്കൂൾ മേൽക്കൂര തകർന്നു വീണ് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. പാലക്കാട് തൃത്താല ആലൂരിലാണ് അപകടമുണ്ടായത്. ആലൂർ എഎം യുപി സ്‌കൂളിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.

ദ്രവിച്ച കഴുക്കോൽ മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. മേൽക്കൂരയ്ക്ക് മുകളിൽ നിന്നു താഴേക്ക് വീണ് ആലൂർ സ്വദേശിയായ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഓട് വീണ് മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്.

ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിന്റെ ചോർച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!