കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ അതിക്രമം. കടയിൽ ചായകുടിക്കാനെത്തിയ യുവതിയുടെ ദേഹത്ത് ചൂടുചായ ഒഴിക്കുകയും   ഉപദ്രവിക്കുകയും ചെയ്തു; മൂന്നുപേരെ പൊലീസ് പിടികൂടി.

കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ അതിക്രമം. കടയിൽ ചായ കുടിക്കാനെത്തിയ യുവതിയുടെ ദേഹത്ത് മൂന്നംഗ സംഘം ചൂടുചായ ഒഴിക്കുകയും മറ്റ് സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴക്കൂട്ടത്തെ കടയിൽ  രാത്രിയോടെയാണ് സംഭവം. ലഹരിയുടെ പിടിയിലായിരുന്ന മൂന്നംഗ സംഘം കടയിലെത്തിയ സ്ത്രീയോട് അതിക്രമം കാട്ടുകയായിരുന്നു. ചൂടുചായ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ചതിനു പുറമെ മറ്റ് സ്ത്രീകളെയും ഇവർ ഉപദ്രവിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയവർക്കും മർദനമേറ്റു. കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും സംഘം കേടുപാടുകൾ വരുത്തി. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇവരെ പിടികൂടി കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!