പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സൂപ്പർതാരം സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ-ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദർശനാനുമതി തടഞ്ഞ് സെൻസർ ബോർഡ്. സിനിമയിലെ കഥാപാത്രമായ ‘ജാനകി’ എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിൻ്റെ പേരിൽനിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തിയാണ് ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് ഇപ്പോൾ സെൻസർ ബോർഡ് തടഞ്ഞിരിക്കുന്നത്. ജൂൺ 27-ന് –ആഗോള റിലീസായി തീയേറ്ററുകളിൽ സിനിമ എത്താനിരിക്കുന്ന അവസാന നിമിഷത്തിലാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്.


കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ജെ. ഫനീന്ദ്ര കുമാറാണ്. സേതുരാമൻ നായർ കങ്കോലാണ് സഹ നിർമാതാവ്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ഉണ്ട്.
അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്‌താർ സേട്ട്, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്‌ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് മറ്റു താരങ്ങൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ് – സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം: രണദിവെ, എഡിറ്റിങ്: സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം: ജിബ്രാൻ, സംഗീതം: ഗിരീഷ് നാരായണൻ, മിക്സ്: അജിത് എ. ജോർജ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, കലാസംവിധാനം: ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്: രജീഷ് അടൂർ, കെ.ജെ. വിനയൻ, ഷഫീർ ഖാൻ പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹനൻ, സംഘട്ടനം: മാഫിയ ശശി, ഫീനിക്സസ് പ്രഭു, രാജശേഖർ, നൃത്തസംവിധാനം: സജിന മാസ്റ്റർ, വരികൾ: സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ: അരുൺ മനോഹർ, മേക്കപ്പ്: പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡറക്ടേഴ്സ്: ബിച്ചു, സവിൻ എസ്.എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്: ഐഡന്റ് ലാബ്‌സ്, ഡിഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ: ഐഡന്റ് ലാബ്‌സ്, ഓൺലൈൻ പ്രൊമോഷൻ: ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ.കെ, വിഷ്വൽ പ്രമോഷൻ: സ്നേക് പ്ലാന്റ് എൽഎൽസി, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബൂഷൻ: ഡ്രീം ബിഗ് ഫിലിംസ്.
