ചക്രവ്യൂഹത്തിൽ വലഞ്ഞ് പാക്കിസ്ഥാൻ; ഇന്ത്യയുടെ കനത്ത തിരിച്ചടി; ക്വറ്റ പിടിച്ചെന്ന് ബിഎൽഎ, ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി പിടിഐ.

ന്യൂഡൽഹി :ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ പാക്കിസ്ഥാന് പ്രതിസന്ധി സൃഷ്ടിച്ച് ആഭ്യന്തര സംഘർഷവും. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സായുധ സംഘടന പിടിച്ചെടുത്തെന്ന് റിപ്പോർട്ടുകൾ.

ഇന്ത്യ ലാഹോറിൽ കനത്ത ഡ്രോണാക്രമണം നടത്തി.ഇതോടെ പാകിസ്താൻ അക്ഷരാർഥത്തിൽ നടുങ്ങി. അതിർത്തിയിലെ പാക് പോസ്റ്റുകൾ ലക്ഷ്യമിട്ട് കരസേന ശക്തമായ ആക്രമണം തുടങ്ങിയതായും വിവരമുണ്ട്.

അതേസമയം പാകിസ്‌താനിൽ സൈന്യത്തിനുള്ളിൽ അട്ടിമറിയെന്നും റിപ്പോർട്ടുകളുണ്ട്. സൈനികമേധാവിയായ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അസിം മുനീറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്നും സൈനിക കോടതിയിൽ വിചാരണ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിനിടെ പാകിസ്‌താനിൽ നാടകീയമായ നീക്കത്തിലൂടെ ബിഎൽഎ ബലൂചിസ്‌താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎൽഎ പാകിസ്താൻ സൈന്യത്തിന് നേരെ വൻതോതിലുള്ള ആക്രമണങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം കൂടി ആയതോടെ പാക് സേന ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!