വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് നടത്തിയ പ്രസംഗത്തിൽ കേരളത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ മുഖ്യകേന്ദ്രമായി വിഴിഞ്ഞം മാറും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയിൽ കേരളത്തിൻ്റെ പങ്ക് വളരെ വലുതെന്നും മോദി പറഞ്ഞു.

30 വർഷമായി ഗുജറാത്തിൽ അദാനിയുടെ തുറമുഖമുണ്ട്, പക്ഷേ അവർ വലിയ തുറമുഖം നിർമിച്ചത് കേരളത്തിലാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഉദ്ഘാടന വേദിയിലെ പ്രസംഗം മലയാളത്തിലാണ് പ്രധാനമന്ത്രി തുടങ്ങിയത്. ഒരിക്കൽക്കൂടി ശ്രീ അനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാൻ പറ്റിയതിൽ സന്തോഷമെന്നാണ് മോദി പറഞ്ഞത്. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട കണക്കുകളും മോദി സൂചിപ്പിച്ചു. 8800 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി ചെലവായതെന്ന് മോദി വ്യക്തമാക്കി. 75 ശതമാനം ചരക്കുനീക്കവും രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലൂടെയാണ് ഇതുവരെ നടന്നത്. ഇതിലൂടെ വന്നിരുന്ന സാമ്പത്തിക നഷ്ടം ഇനി രാജ്യത്തിന് ഉപകാരപ്പെടും. എന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ വകുപ്പ് മന്ത്രി വാസവൻ ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിൻ്റെ പങ്കാളിത്തത്തെ കുറിച്ച് വിശദീകരിച്ചു.
ചടങ്ങിൽ ഗവർണ്ണർ, കേന്ദ്രമന്ത്രിമാർ, എം പിമാർ, മന്ത്രിമാർ,മേയർ,മുൻ കേന്ദ്ര മന്ത്രി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
