കാഞ്ഞങ്ങാട്: പുതിയ കോട്ടയിൽ വൻ ആൽമരം പൊട്ടിവീണ് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ തകർന്നു. പുതിയ കോട്ട പള്ളിക്ക് സമീപം ബുധനാഴ്‌ച ഉച്ചയ്ക്കാണ് സംഭവം. മഖാമിന് സമീപത്തെ ആൽമരമാണ് പൊട്ടിവീണത്. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് സ്വിഫ്റ്റ് കാറുകളാണ് തകർന്നത്.
സമീപത്ത് വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉണ്ടെങ്കിലും അവയ്ക്കൊന്നും കേടുപാടുകളൊന്നും സംഭവിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നി രക്ഷാസേന മരം മുറിച്ചുമാറ്റി.
