നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ മോഹൻലാൽ പുറത്തിറക്കി. ഇൻസ്റ്റഗ്രാമിലൂടെയാണ് മോഹൻലാൽ ട്രെയിലർ പുറത്തിറക്കിയത്. മാർച്ച് 14-ന് പ്രദർശനത്തിനെത്തുന്ന ചിത്രം ‘ഐസ് ഒരതി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
ഹരീഷ് പേരടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, അനുപമ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരും അഭിനയിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമല നിർവഹിക്കുന്നു.
തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ സംഗീതം പകരുന്നു. എഡിറ്റർ-ജോമോൻ സിറിയക്ക്, ബി.ജി.എം-പ്രകാശ് അലക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നൗഫൽ പുനത്തിൽ, ലൈൻ പ്രൊഡ്യൂസർ -പ്രേംജിത്ത് കെ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ, കല-മുരളി ബേപ്പൂർ, മേക്കപ്പ്-രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം-സുകേഷ് താനൂർ, സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല-മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിഷാന്ത് പന്നിയങ്കര, പി.ആർ.ഒ-എ.എസ്. ദിനേശ്.
