മദ്യലഹരിയിൽ കാറിടിപ്പിച്ച് പരാക്രമണം; രണ്ട് കാറുകൾ തകർത്തു, നാല് പേർക്ക് പരിക്ക്.

പത്തനംതിട്ട: പട്ടാപ്പകൽ മാരകായുധവുമായി കാറിലെത്തിയ രണ്ട് പേർ കലഞ്ഞൂർ വലിയപള്ളിക്ക് സമീപം വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു. സമീപത്തെ പെർഫക്ട് ഓട്ടോ കെയർ സെന്ററിന്റെ മുൻവശത്തെ ഗ്ലാസ്സുകൾ കാർ ഇടിച്ച് കയറ്റി തകർത്തു.ഇവിടെ വിൽപ്പനയ്ക്കായി വച്ചിരുന്ന രണ്ട് കാറുകളും കാർ ഇടിച്ച് കയറ്റി തകർത്തിട്ടുണ്ട്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം അമിത വേഗതയിൽ കാർ ഓടിച്ച് പോയ കലഞ്ഞൂർ പുത്തൻപുരയിൽ ജോൺ വർഗീസ്, കുറ്റുമണ്ണിൽ ബിനു വർഗീസ് എന്നിവരെ കൂടൽ പോലീസ് പിന്തുടർന്ന് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!