ലഖ്നോ: നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ. ഉത്തർപ്രദേശിലെ ലളിത്പൂർ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അതേസമയം സംഭവത്തിൽ തങ്ങൾ ഉത്തരവാദികൾ അല്ലെന്നും കുടുംബത്തിൻ്റെ അനാസ്ഥയാണ് കാരണമെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.
ലളിത്പൂർ മെഡിക്കൽ കോളേജിലെ ജില്ലാ വനിതാ ആശുപത്രിയിൽ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ആവശ്യമായ ശരീര ഭാഗങ്ങൾ ഇല്ലാതിരുന്ന കുട്ടിയെ അസുഖങ്ങൾ കാരണം സ്പെഷ്യൽ ന്യൂബോൺ കെയർ യൂനിറ്റിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇല്ലായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
