തിരുവനന്തപുരം പാറശ്ശാല ആശുപത്രി ജംഗ്ഷനിലെ വാഹനാപകടത്തിൽ കാർ യാത്രികന് ഗുരുതര പരുക്ക്. ലോറി പുറകിലോട്ട് എടുക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് കാറിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നു. പരിക്കേറ്റയാളെ പാശ്ശാല ഗവ: ആശുപത്രിയിലേയ്ക്ക് മാറ്റി.

