മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. തിരൂർ ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണൻ കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ആന തുമ്പിക്കൈകൊണ്ട് തൂക്കി എറിയുകയായിരുന്നു. ഭയന്നോടിയ 27 പേർക്കാണ് അന്ന് പരുക്കേറ്റത്.
രണ്ട് പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.
മുക്കാൽ മണിക്കൂറിന് ശേഷം ആനയെ തളക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ഒരു മണിക്ക് ആണ് സംഭവം. 1:45 ഓടെയാണ് ആനയെ തളച്ചത്.
