കൊച്ചി: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ആവശ്യം ഹൈകോടതി തള്ളി. കേസിൽ സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ അധ്യക്ഷതയിലുള്ള സിംഗ്ൾ ബെഞ്ചിന്റേതാണ് ഉത്തരവ്. വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുമെന്ന് മഞ്ജുഷ പ്രതികരിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമില്ല; ഭാര്യയുടെ അപേക്ഷ തള്ളി ഹൈകോടതി.
