ചെന്നൈ: കളിക്കുന്നതിനിടയിൽ അഴുക്കുചാലിൽ വീണ് മൂന്നരവയസ്സുകാരി മരിച്ചു. തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പഴനിവേൽ ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മിയാണ് മരിച്ചത്. അഴുക്കുചാലിന് മുകളിലെ ഇരുമ്പ് കവർ അഴിഞ്ഞുവീണതിനെ തുടർന്ന് കുട്ടി ടാങ്കിലേക്ക് വീഴുകയായിരുന്നു.

അപകടം നടന്നയുടൻ അധ്യാപകരും സ്കൂൾ ജീവനക്കാരും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും കുട്ടി മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്നത് സ്കൂൾ അധികൃതർ രക്ഷിതാക്കളിൽ നിന്ന് മറച്ചു വെച്ചതായി ആരോപണങ്ങളുണ്ട്. സ്കൂൾ മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ച് കുട്ടിയുടെ ബന്ധുക്കൾ ചെന്നൈ-ട്രിച്ചി ദേശീയ പാത ഉപരോധിക്കുകയും സ്കൂൾ ഉപരോധിക്കുകയും ചെയ്തു.
