തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ പെയൻ്റിങ്ങ് തൊഴിലാളി ഗോപുരമുകളിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു കാലുതെന്നി ഗോപുരമുകളിനിന്നും താഴെ വീണത്. ഇരുകാലുകൾക്കും ഗുരുതര പരിക്കുണ്ട്. മുഖത്തും മറ്റു ശരീരഭാഗങ്ങളിലും മുറുവുകൾ ഉണ്ട്. മണ്ഡല മകരവിളക്ക് ഉത്സവങ്ങളുടെ മുന്നോടിയായി ക്ഷേത്രത്തിൽ പെയിൻ്റിങ്ങ് വർക്കുകൾ നടന്നുവരികയായിരുന്നു. ഉടൻ തന്നെ ക്ഷേത്ര ജീവനക്കാരും ഭാരവാഹികളും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു.

