ഇന്ന് തൃക്കാർത്തിക വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിച്ചു.

വൃശ്ചികമാസത്തിലെ തൃക്കാർത്തിക ഇന്ന്. വീടുകളിലും ക്ഷേത്രങ്ങളിലും നിലവിളക്കിലും മൺചിരാതുകളിലും കാർത്തിക ദീപം തെളിയിച്ച് ആഘോഷിച്ചു. വൃശ്ചികത്തിലെ കാർത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അധർമത്തിന്റെ മേൽ പരാശക്തി പൂർണവിജയം നേടിയ ദിവസമെന്ന നിലയിലാണ് ഈ ദിനം ആചരിക്കുന്നത്. ദേവീക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുണ്ടാകും. ഇത്തവണ ദേവീപ്രാധാന്യമുള്ള വെള്ളിയാഴ്ച ദിനത്തിൽ  തൃക്കാർത്തിക വന്നതിനാൽ ദേവീക്ഷേത്രങ്ങളിൽ നാരങ്ങാവിളക്ക്, നെയ്യ് വിളക്ക് എന്നിവ സമർപ്പിക്കുന്നത് ഉത്തമമാണ്.

ദേവീപ്രീതിയ്ക്ക് അത്യുത്തമമായ തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും വീടുകളിൽ ചിരാതുകൾ തെളിച്ചു പ്രാർത്ഥിക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യത്തിനും ദാരിദ്ര്യ ദുഃഖശമനത്തിനും കാരണമാകുന്നുവെന്നാണ് വിശ്വാസം. തൃക്കാർത്തിക ദിനത്തിൽ ദേവിയുടെ സാമീപ്യം ഭൂമിയിൽ ഉണ്ടായിരിക്കുമെന്നാണ് ഐതിഹ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!