രണ്ടുവയസുകാരിയായ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്നു ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടുവയസുകാരിയായ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. സംഭവത്തിൽ ആയമാരായ മൂന്നുപേരെ അറസ്റ്റുചെയ്തു.

അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ആയമാർക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചതെന്ന് പറയുന്നു. ഇക്കാര്യം മറച്ചുവെച്ചതിനാണ് മറ്റു രണ്ടുപേർക്കെതിരെ കേസ്. ശിശുക്ഷേമ സമിതിയിൽ 103 ആയമാരാണ് ഉള്ളത്. പ്രതികളായ മൂന്ന് പേരും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന

കരാർ ജീവനക്കാരാണ്. സംഭവം അറിഞ്ഞയുടനെ ശിശുക്ഷേമ സമിതി പൊലീസിന് വിവരം കൈമാറി. മ്യൂസിയം പൊലീസ് കുട്ടിയെ സ്ഥിരമായി പരിചരിക്കുന്ന ആയമാരെ ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റസമ്മതം നടത്തിയെന്ന് പറയുന്നു. കുട്ടിയെ വൈദ്യചികിത്സയ്ക്ക് വിധേയമാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. മാതാവ് മരിച്ചതിനു പിന്നാലെ പിതാവു ആത്മഹത്യ ചെയ്‌തതിനെ തുടർന്നാണ് ഒന്നര വയസുകാരിയായ സഹോദരിയെയും രണ്ടര വയസുകാരിയെയും CWC യിൽ എത്തിക്കുകയും അവിടെ നിന്ന് ശിശുക്ഷേമ സമിതിയിയുടെ പരിചരണത്തിൽ വിട്ടത്. സ്ഥിരമായി കുട്ടിയെ പരിചരിച്ച ആയമാരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നാലാമതൊരാൾ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചതിൻ പ്രകാരം കഴിഞ്ഞ ദിവസം CWC ചെയർപേഴ്സണും 4 കമ്മിറ്റി അംഗങ്ങളും ശിശുക്ഷേമ സമിതിയിൽ എത്തി കുട്ടിയെ പരിശോധിച്ച് വേണ്ട ചികിത്സ നൽകാനും കുറ്റക്കാരെ മാറ്റിനിർത്തി അന്വേഷണം നടത്താനും  ശുക്ഷേമ സമിതി അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!