മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് 30 പേർക്ക് പരിക്ക് ;10 പേർ മരിച്ചതായും അനൗദ്യോഗിക റിപ്പോർട്ട്.

പ്രയാഗ് രാജിൽ കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് അപകടം. 30 പേർക്ക് പരിക്കേറ്റു എന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് പുലർച്ചെ അമൃത് സ്നാനത്തിനിടെയാണ് അപകടമുണ്ടായത്. ബാരിക്കേഡ് തകർന്നാണ് അപകടത്തിനിടയാക്കിയത്. ഇതോടെ ചടങ്ങുകൾ നിർത്തിവെച്ചിരുന്നു.

എന്നാൽ മേള പ്രദേശത്തെ മറ്റ് സംഗമത്തിലും ഘാട്ടുകളിലും ചടങ്ങുകൾ തുടർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മേളയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ അറിയിച്ചു. പരിക്കേറ്റവരുടെ കൃത്യമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!