തിരുവനന്തപുരം:നെടുമങ്ങാട് വിലക്ക് ലംഘിച്ച് നടത്തിയ ഗുണ്ടകളുടെ പാർട്ടി തടയാൻ ശ്രമിച്ച പോലീസിന് നേരെ ആക്രമണം. സിഐ, എസ്ഐ ഉൾപ്പെടെയുള്ള 5പൊലീസുകാർക്കാണ് പരിക്കേറ്റത്.12 ഗുണ്ടകളെ പോലീസ് പിടികൂടി. കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകൻ്റെ ജന്മദിനാഘോഷത്തിലാണ് 20ലേറെ ഗുണ്ടകൾ ഒത്തുകൂടിയത്.

ഇത്തരത്തിൽ ഗുണ്ടകളുടെ ഒത്തുചേരൽ ഉണ്ടാകുമെന്ന് അറിഞ്ഞ് പോലീസ് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഗുണ്ടകൾ ഒത്തുകൂടിയതോടെ ഗുണ്ടാ പാർട്ടി തടയുവാൻ ശ്രമിച്ച പോലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
നിരവധി കേസുകളിലെ പ്രതികളായ ഗുണ്ടകളാണ് ഒത്തുകൂടിയത്.12 പേരെ ഇന്നലെ തന്നെ പിടികൂടുകയായിരുന്നു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
