ഫുട്ബോൾ ടൂർണമെന്റ് രജിസ്ട്രേഷൻ ആരംഭിച്ചു.

തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ദി  ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദി ഓക്സ്ഫോർഡ് ട്രോഫി എന്ന പേരിൽ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ജില്ലയിലെയും, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന
അംഗീകാരമുളള സി ബി എസ് ഇ, ‍എൈ സി എസ് ഇ സ്കൂളുകളിൽ നിന്നുളള ഫുട്ബോൾ ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ 25 മുതൽ 28 വരെയുള്ള തിയതികളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ
താൽപര്യമുളള സ്കൂളുകൾ 7025112200 , 9633353497 എന്നീ നമ്പറുകളിൽ രജിസ്ട്രേഷനായി ബന്ധപ്പെടുക. രജിസ്ട്രേഷൻ സൗജന്യമാണ്.മത്സരത്തിൽ വിജയിക്കുന്ന ടീമിന് 10,000 രൂപയും രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5000 രൂപയും സമ്മാനമായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!