അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ അടിമാലി പതിനാലാം മൈലിന് സമീപം വാഹനാപകടം.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.പതിനാലാം മൈലിന് സമീപം കാർ പാതയോരത്തേക്ക് മറിയുകയായിരുന്നു. എറണാകുളത്തുനിന്നും മൂന്നാറിലെത്തിയ സംഘം തിരികെ എറണാകുളത്തേക്ക് പോകുമ്പോൾ ആണ് അപകടം സംഭവിച്ചതെന്ന് പോലീസ്പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ പിന്നീട് അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചു.വാഹനത്തിൽ ഉണ്ടായിരുന്നവർ ഗുരുതര പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ദേശിയപാതയിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യമുണ്ട്.ദേശിയപാത നവീകരണം നടക്കുന്നതിനാൽ പലയിടത്തും പാതക്ക് നന്നെ വിസ്താരക്കുറവുണ്ട്. ഇന്നലെയും അടിമാലി കൂമ്പൻപാറക്ക് സമീപം കാർ അപകടത്തിൽപ്പെട്ടിരുന്നു.
