ബിൻ ലാദന്റെ മകൻ മരിച്ചിട്ടില്ല; പിതാവിന്റെ മരണത്തിന് പ്രതികാരം, വൻ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന് സൂചന

വാഷിംഗ്ടണ്‍: അല്‍ ക്വഇദയുടെ മുന്‍ തലവൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ ജീവനോടെ ഉണ്ടെന്നും അഫ്ഗാനിസ്ഥാനിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിലാണെന്നും പുതിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ഹംസ അല്‍ ക്വഇദയുടെ നേതൃത്വവും ഏറ്റെടുത്തിരിക്കാം.

2019ൽ യു.എസ് ആക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടെന്നാണ് ആദ്യം റിപ്പോർട്ട്, എന്നാല്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുന്നതിന്റെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നടത്താൻ ഹംസയ്ക്കും പദ്ധതിയുണ്ടെന്ന് ഇന്റലിജൻസ് അധികൃതർ വിലയിരുത്തുന്നു.

താലിബാന്റെ സംരക്ഷണയുള്ള ഹംസ, അല്‍ ക്വഇദയെ വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്, അതേസമയം സംഘത്തിന്റെ സാന്നിധ്യം അഫ്ഗാനിസ്ഥാനിലെ വിവിധ മേഖലകളിലും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!