തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസിന്റെ ബജറ്റ് സർവീസായ സ്കൂട്ട്, സെപ്റ്റംബര്‍ മാസത്തെ പ്രത്യേക വില്‍പനയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് മലാക്കയിലേക്ക് 8000 രൂപയ്ക്ക് വിമാനസര്‍വീസ് ആരംഭിക്കുന്നു.
തെക്കേ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രകൾക്ക് ഈ ഓഫർ ഉള്‍പ്പെടുത്തിയിട്ടുള്ളതായി സ്കൂട്ട് പ്രഖ്യാപിച്ചു. ചെന്നൈ-സിംഗപ്പൂര്‍ (5,900 രൂപ), കോയമ്പത്തൂര്‍-ക്വാലാലംപൂര്‍ (8,400 രൂപ), വിശാഖപട്ടണം-ഹോചിമിൻ സിറ്റി (8,500 രൂപ), ട്രിച്ചി-പെര്‍ത്ത് (13,500 രൂപ), അമൃത്‌സര്‍-സിബു (8,600 രൂപ) എന്നിവയാണ് മറ്റ് ഇളവുകൾ. ഈ ഓഫറുകള്‍ സെപ്തംബര്‍ 10 മുതല്‍ 16 വരെ ലഭ്യമാണ്.
