പീഡനക്കേസിൽ എം. മുകേഷ് എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
മുകേഷിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് പ്രത്യേക അന്വേഷണം സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം, കോടതി വാദങ്ങൾ കേട്ട് മുൻകൂർ ജാമ്യാപശയിൽ തീരുമാനം എടുക്കും.
നടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയിലുണ്ടായ കേസിലാണ് മുകേഷ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. മുകേഷിനെതിരായ കുറ്റങ്ങൾ ജാമ്യമില്ലാ വകുപ്പിൽപെട്ടതാണെന്ന് അറിയിച്ചിരിക്കുന്നു. കഴിഞ്ഞ 26-ാം തീയതി നടി മുകേഷ് ഉൾപ്പെടെ സിനിമാ മേഖലയിലെ ഏഴ് പേരെതിരെ പീഡനാരോപണങ്ങൾ ഉന്നയിച്ചതോടെയാണ് കേസിന്റെ തുടക്കം. പിന്നാലെ, ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അന്വേഷണ സംഘം നടിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
നിലവിൽ, മുകേഷിനെ അറസ്റ്റ് ചെയ്യുന്നതിന് കോടതി വിലക്ക് നിലനിൽക്കുന്നുണ്ട്.
