അഭിമാനം: ഓൺലൈൻ അതിക്രമം തടയുന്നതിന് കേരള പോലീസിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം.

ന്യൂഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിൽ സജീവമായ ഇടപെടലിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേരള പൊലീസിന് ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുരസ്കാരം നൽകുകയും, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്.പി. ഹരിശങ്കർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.

കേരള പൊലീസ് സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനും നിരവധി നടപടികൾ സ്വീകരിച്ച്‌ 27,680 ബാങ്ക് അക്കൗണ്ടുകളും 11,999 സിംകാർഡുകളും 17,734 വെബ്സൈറ്റുകളും പ്രവർത്തനരഹിതമാക്കി. “പീ-ഹണ്ട്” ഓപ്പറേഷനിൽ 395 കേസുകളും 37 അറസ്റ്റ് സംഭവിക്കുകയും, കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഓൺലൈൻ കുറ്റങ്ങൾ അടക്കം വിശദമായ അന്വേഷണം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!