കൊച്ചി: കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആനകളുടെ മാറ്റം ഹൈക്കോടതി താത്കാലികമായി വിലക്കി. 2024ലെ ക്യാപ്റ്റീവ് എലിഫൻറ് (ട്രാൻസ്ഫർ & ട്രാൻസ്പോർട്ട്) ചട്ടങ്ങൾ പ്രകാരമുള്ള ഒരു ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് ഗോപിനാഥ് പി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, സംസ്ഥാനത്ത് ആനകൾക്കായി മതിയായ പരിചരണം ലഭിക്കാത്തതിനെ ചൂണ്ടിക്കാട്ടി ആനകളുടെ മരണം വർധിച്ചതായി നിരീക്ഷിച്ചു. 2018 മുതൽ 2024 വരെ 154 ആനകൾ മരണപ്പെട്ടതായും കോടതി വ്യക്തമാക്കി.
2024ലെ ചട്ടം 7 പ്രകാരം, ആനകൾക്ക് നിലവിൽ ഉള്ള സാഹചര്യത്തേക്കാൾ നല്ല പരിചരണം ലഭിക്കുമെന്ന് ഉറപ്പായാൽ മാത്രമേChief Wild Life Warden മാറ്റത്തിന് അനുമതി നൽകൂ. മുതിർന്ന അഭിഭാഷക ധന്യ പി. അശോകൻ അടക്കമുള്ള അഭിഭാഷകർ ഹർജി സമർപ്പിച്ചിരുന്നു.
