‘എമര്‍ജൻസി’ക്ക് പ്രദര്‍ശനാനുമതിയില്ല; ഹൃദയം തകരുന്നുവെന്ന് കങ്കണ; റിലീസ് തീയതി മാറ്റി

എംപി കൂടിയായ നടി കങ്കണ റനൗട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘എമർജൻസി’ എന്ന സിനിമക്ക് പ്രദർശനാനുമതി ലഭിക്കാതെ വന്നതോടെ റിലീസ് തീയതി മാറ്റി. സെൻസർ സർട്ടിഫിക്കറ്റ് സംബന്ധമായ പ്രശ്നങ്ങളാണ് ഈ മാറ്റത്തിന് പിന്നിൽ.

ഇന്ത്യയിലെ അടിയന്തരാവസ്ഥ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിൽ കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സെപ്റ്റംബർ 6-ന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രം സിഖ് സംഘടനകളുടെ പരാതിയെ തുടർന്ന് പ്രദർശനത്തിന് തടസ്സമുണ്ടായി. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നതായാണ് സംഘടനകളുടെ ആരോപണം, ഇതുമൂലം ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടു.

സിനിമയുടെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടും പ്രദർശനാനുമതി ലഭിക്കാത്തതിൽ കങ്കണ നിരാശയറിയിച്ചുവെങ്കിലും പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്ന് താരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!