ബലാത്സംഗക്കേസില്‍ നടന്‍ നിവിന്‍ പോളിയുടെ അറസ്റ്റ് ഉടനില്ല

ബലാത്സംഗക്കേസില്‍ നടന്‍ നിവിന്‍ പോളിയുടെ അറസ്റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ കോടതി വിധി വരുന്നവരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം.

നേരത്തെ ഇര നല്‍കിയ പരാതിയില്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്നും അന്വേഷിക്കും. അതിനായി ഊന്നുകല്‍ സിഐയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം നടന്‍ നിവിന്‍ പോളിക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. ദുബായില്‍ വെച്ച്‌ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത ശേഷം നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് യുവതിയുടെ പരാതി. ആരോപണം നിവിന്‍ പോളി നിഷേധിച്ചിരുന്നു.

യുവതിയുടെ പരാതിയില്‍ ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളി കേസില്‍ ആറാം പ്രതിയാണ്. നിര്‍മ്മാതാവ് എകെ സുനില്‍ രണ്ടാം പ്രതി. കഴിഞ്ഞ നവംബറിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കേസില്‍ ഒന്നാം പ്രതി ശ്രേയ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!