ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ എല്ലാ സ്ത്രീകളും അപമാനിക്കപ്പെടുകയാണ് ; ഭാഗ്യലക്ഷ്മി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഭാഗ്യലക്ഷ്മി രംഗത്ത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ ആദ്യദിവസം മുതല്‍ സിനിമാലോകത്തെ എല്ലാ സ്ത്രീകളും അപമാനിക്കപ്പെടുകയാണ് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

താഴെ തട്ടിലുള്ളവരാണ് ഏറ്റവും കൂടുതലായി അപമാനിക്കപ്പെടുന്നതെന്നും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കാണിച്ചതോടെ പല തരത്തിലും ദ്രോഹം നടന്നു കൊണ്ടിരിക്കുകയാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

സമൂഹത്തിലും കുടുംബത്തിലും സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന സാഹചര്യമാണെന്നും, ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മുഖം മറച്ച് എത്തിയ ഒരു പെണ്‍കുട്ടി മാധ്യമങ്ങളോട് ഭാഗ്യലക്ഷ്മിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഭാഗ്യലക്ഷ്മി മറുപടി നല്‍കി. “ഞങ്ങള്‍ മുഖം മറയ്ക്കാതെ തന്നെ ഇവരുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കും. ഈ അപമാനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ച്, പൊലീസില്‍ പരാതി നല്‍കും. അതുപോലെ തന്നെ മുഖ്യമന്ത്രിയ്ക്കും പരാതിയും നല്‍കും” എന്നാണ് ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!