സാമൂഹ്യനീതി വകുപ്പ് നേതൃത്വം നൽകുന്ന ഭിന്നശേഷിക്കാരായ കലാപ്രതിഭകളുടെ സംസ്ഥാന ആർട് ഗ്രൂപ്പായ അനുയാത്ര റിഥം എന്ന പരിപാടി തിരുവന്തപുരം ലുലു മാളിൽ ഉദ്ഘാടനം ചെയ്തശേഷം അവർക്കൊപ്പം നൃത്തം ചെയ്‌ത് മന്ത്രി ആർ. ബിന്ദു.
നർത്തകി മേതിൽദേവികയ്ക്കൊപ്പമായിരുന്നു കറുകറെ കാർമുകിൽ എന്ന പാട്ടിന് മന്ത്രി ചുവടുവെച്ചത്.കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ‘ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്’ എന്ന പദ്ധതി വഴി മികവാർന്ന പ്രകടനം കാഴ്ചവച്ച 28 പ്രതിഭകളെ ഉൾപ്പെടുത്തിയാണ് അനുയാത്ര റിഥം ഒരുക്കിയത്.
