ഐസിസി ബാറ്റിംഗ് റാങ്കിംഗ്: ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി; ബാബര്‍ അസം പിന്നോട്ട്

ദുബൈ: (KVARTHA) ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് തന്റെ ഒന്നാം സ്ഥാനം നിലനിർത്തി, അതേസമയം പാകിസ്ഥാൻ മുൻ നായകൻ ബാബർ അസം റാങ്കിൽ പിന്നോട്ട് പോയി.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെ തുടർന്ന്, മൂന്നാം സ്ഥാനത്ത് നിന്ന് ബാബർ അസം ഒമ്പതാം സ്ഥാനത്തേക്ക് പിന്നോട്ട് എത്തി. അതേസമയം, ശ്രീലങ്കക്കെതിരായ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി.

ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ രണ്ടാമതും ഡാരിൽ മിച്ചൽ മൂന്നാമതുമാണ്. സ്റ്റീവ് സ്മിത്ത് അഞ്ചാം സ്ഥാനത്തും ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആറാം സ്ഥാനത്തുമാണ്. യശസ്വി ജയ്സ്വാൾ ഏഴാം സ്ഥാനത്തും, വിരാട് കോലി എട്ടാം സ്ഥാനത്തും ഉൾപ്പെട്ട്, ആദ്യ പത്ത് സ്ഥാനങ്ങളിൽ മറ്റു ഇന്ത്യൻ താരങ്ങൾ എത്തി.

റാവൽപിണ്ടിയിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ 171 റൺസും രണ്ടാം ഇന്നിംഗ്സിൽ 51 റൺസും നേടിയ പാകിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാൻ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.

ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ബാബർ അസം ഒന്നാമതും, ഇന്ത്യൻ നായകൻ രോഹിത് ശർമ്മ രണ്ടാമതും, ശുഭ്മാൻ ഗിൽ മൂന്നാമതും തുടരുന്നു. വിരാട് കോലി നാലാം സ്ഥാനത്താണ്.

ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാമതും, ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാൾ രണ്ടും നാലും സ്ഥാനങ്ങളിലാണ്. ഫിൽ സോൾട്ട് മൂന്നാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!