തൃശൂർ: തൃശൂരിൽ നിന്നുള്ള വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് ഒരു സിനിമാ സെറ്റിൽ ലൈംഗികാതിക്രമം നേരിട്ടതായി ആരോപിച്ചു. ലൈംഗികാതിക്രമം ഉണ്ടായതിന് ശേഷം ഫെഫ്കയിൽ (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) പരാതി നൽകിയെങ്കിലും, ഭാരവാഹികൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
മേക്കപ്പ് ആർട്ടിസ്റ്റ് ഷാജി പുല്‍പ്പള്ളിക്കെതിരെയാണ് യുവതി ഈ ആരോപണം ഉന്നയിച്ചത്. കൂടുതൽ അവസരങ്ങൾ നേടാൻ വീഡിയോകോൾ ചെയ്യണമെന്ന് ഇയാൾ ആവശ്യപ്പെട്ടുവെന്നുമാണ് യുവതി പറഞ്ഞത്.
മാതൃഭൂമി ന്യൂസിനോടാണ് ഈ വെളിപ്പെടുത്തൽ അവരെ പങ്കുവെച്ചത്. സിനിമാ മേഖലയിൽ നിന്ന് നേരത്തെ ഉയർന്നിരുന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മേക്കപ്പ് ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തൽ. മുകേഷ്, ഇടവേള ബാബു, സിദ്ദിഖ്, രഞ്ജിത്ത്, ജയസൂര്യ എന്നിവർക്കെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
