മുംബൈ: വനിതാ ടി20 ലോകപ്പിനായുള്ള ഇന്ത്യൻ ടീമില്‍ രണ്ട് മലയാളി താരങ്ങൾ, ആശ ശോഭനയും സജന സജീവനുമാണ് ഇടം നേടിയത്. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിൽ ഇവർക്ക് അവസരം ലഭിച്ചു.
മറ്റൊരു മലയാളി താരമായ മിന്നുമണിക്ക് ടീമിൽ ഇടം നേടാനായില്ല. ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് സ്‌മൃതി മന്ദാന തുടരുന്നു.
ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മറ്റ് പ്രധാന താരങ്ങൾ: ഷഫാലി വർമ, ദീപ്തി ശർമ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രകർ, അരുന്ധതി റെഡി, രേണുക സിംഗ് താക്കൂർ, ദയാലൻ ഹേമലത, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍.
വനിതാ ടി20 ലോകകപ്പ് ഒക്ടോബർ 3 മുതൽ യുഎഇയിൽ നടക്കും. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ഈ പരിപാടി യുഎഇയിലേക്ക് മാറ്റി. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് സ്‌കോട്‌ലൻഡിനെ നേരിടും, ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 4ന് ന്യൂസിലൻഡിനെതിരെ നടക്കും.
