സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴ തുടരാനുള്ള സാധ്യതയുണ്ടെന്നും മലയോര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇതു സംബന്ധിച്ചിട്ടുള്ള ജില്ലകളിൽ പ്രത്യേകമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ലക്ഷദ്വീപിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി ഇപ്പോൾ മധ്യ കിഴക്കൻ അറബിക്കടലിലെ കര്‍ണാടക-ഗോവ തീരത്ത് ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്.
കൂടാതെ, ശനിയാഴ്ചയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
