ഉര്‍വശി നായികയും നിര്‍മ്മാതാവുമായെത്തുന്ന “എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്യുന്നത് ഉര്‍വശിയുടെ ഭര്‍ത്താവ് ശിവാസ് (ശിവപ്രസാദ്) ആണ്, ഉര്‍വശി തന്നെയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമയുടെ പേരിലെ കൗതുകം, ഉര്‍വശിയുടെ കഥാപാത്രം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സ്ത്രീപക്ഷ സിനിമയായ “എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്” സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുകയും അവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
കലേഷ് രാമാനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, കലാഭവന്‍ പ്രജോദ്, രാജേഷ് ശര്‍മ്മ, കിഷോര്‍, നോബി, വി കെ ബൈജു, പി ആര്‍ പ്രദീപ്, അഭയ്, വി കെ വിജയകൃഷ്ണന്‍, ലിന്‍ സുരേഷ്, രശ്മി അനില്‍, ശൈലജ അമ്ബു, ജിബിന്‍ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. ബി. കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് ഷൈജല്‍ നിര്‍വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ശരവണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടറായി റെജിവാന്‍ അബ്ദുല്‍ ബഷീര്‍, കലാസംവിധാനം രാജേഷ് മേനോന്‍, കോസ്റ്റ്യൂംസ് കുമാര്‍ എടപ്പാള്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍ എന്നിവരാണ്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ് സുന്ദര്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്. “എവര്‍സ്റ്റാര്‍ ഇന്ത്യന്‍സ്” ബാനറില്‍ ഉര്‍വശിയും ഫോസില്‍ ഹോള്‍ഡിംഗ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പി.ആര്‍.ഒ എ.എസ്. ദിനേശ്.
