‘നിലപാടിന്റെ കരുത്തിന് ഒരേയൊരു പേര് WCC’; ഹരീഷ് പേരടി

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പ്രതികരിച്ച് നടൻ ഹരീഷ് പേരടി ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. “പോരാളികൾക്ക് അഭിവാദ്യങ്ങൾ” എന്ന ക്യാപ്ഷനോടെ ഡബ്ല്യു സി സി യിലെ വനിതകളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഹരീഷ് തന്റെ നിലപാട് അറിയിച്ചത്. “പോരാളികൾക്ക് അഭിവാദ്യങ്ങൾ.. നിലപാടിന്റെ ആ കരുത്തിന് ഒരേയൊരു പേര്…WCC…” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റിൽ എഴുതിയത്.

തിങ്കളാഴ്ച ഉച്ചയോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ് ഇത് സംഭവിച്ചത്. സിനിമാ മേഖലയിലെ ചുരുക്കം ചിലർ മാത്രമാണ് ഇതുവരെ റിപ്പോർട്ടിന് പ്രതികരിച്ചത്. “ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ സ്ത്രീകളുടെ വിജയമാണ്,” എന്നുവച്ചുകൊണ്ട് നടി രഞ്ജിനി തന്റെ അഭിപ്രായം അറിയിക്കുകയായിരുന്നു. അമ്മ സെക്രട്ടറി സിദ്ദിഖ്, നടൻ ബാബുരാജ് എന്നിവർ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമേ പ്രതികരിക്കാനാവൂ എന്ന് അറിയിച്ചു.

വിവരാവകാശ കമ്മീഷന്റെ നിർദേശപ്രകാരം, വർഷങ്ങൾക്കിപ്പുറം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയാണ് ഇത് തയ്യാറാക്കിയത്. ചലച്ചിത്ര നടി ശാരദ, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. 2019 ഡിസംബറിൽ ഹേമ കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നെങ്കിലും, ഇപ്പോഴാണ് സർക്കാർ ഇത് പുറത്തുവിട്ടത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!