2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍-ദി കോർ’ ആണ് മികച്ച ചിത്രം.
മികച്ച നടനുള്ള പുരസ്‌കാരം ‘ആടുജീവിത’ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉർവശിയും, തടവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബീനാ ആർ. ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ‘ആടുജീവിതം’ സംവിധാനം ചെയ്ത ബ്ലസ്സിയാണ് മികച്ച സംവിധായകൻ.രോഹിത് എം.ജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’യാണ് മികച്ച രണ്ടാമത്തെ ചിത്രം.
‘പൂക്കാല’ത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവനടനുള്ള അവാർഡ് വിജയരാഘവൻ നേടി. ‘പൊമ്ബിളൈ ഒരുമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രന് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അഭിനയത്തിന് അവ്യൂക്ത് മേനോന് മികച്ച ആണ്‍ ബാലതാരത്തിനുള്ള പുരസ്‌കാരവും, ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് തെന്നല്‍ അഭിലാഷിന് മികച്ച പെണ്‍ ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.’കാതല്‍ ദി കോറി’ലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ആദർശ് സുകുമാരന് ലഭിച്ചു.
