ഹക്കീമായി പ്രേക്ഷക ഹൃദയം കീഴടക്കി ; പുരസ്കാരത്തിലൂടെ ഗോകുലിന് അഭിമാനനിമിഷം

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ വലിയ വിജയം നേടിയ ‘ആടുജീവിതം’ എന്ന ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച കെ.ആർ. ഗോകുലിന്, തന്റെ ആദ്യ സിനിമയിൽ തന്നെ പ്രത്യേക ജൂറി പരാമർശം ലഭിച്ചതാണ് വലിയ അഭിമാന നിമിഷം.

ഈ ചിത്രത്തിൽ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഗോകുൾ ചെയ്ത ശ്രമങ്ങൾ ഏറെ പ്രശംസനീയമാണ്. 64 കിലോ ഭാരമുള്ള ഗോകുൽ തന്റെ ശരീരഭാരം 44 കിലോയിൽ എത്തിക്കുന്നതിന് വേണ്ടി കഠിനമായ പരിശ്രമം നടത്തി.

തന്റെ പ്രകടനത്തിന് പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയിൽ ആണെന്ന് ഗോകുൽ വെളിപ്പെടുത്തുന്നു. 2004ൽ പുറത്തിറങ്ങിയ ‘ദ മഷിനിസ്റ്റ്’ എന്ന ചിത്രത്തിൽ, ട്രവർ റെസ്നിക് എന്ന കഥാപാത്രത്തിനായി ക്രിസ്റ്റ്യൻ ബെയിൽ 28 കിലോ ഭാരവും കുറച്ചുവെന്ന് ഗോകുൽ വ്യക്തമാക്കി. “ആ സിനിമയിൽ ബെയിലിന്റെ ആത്മസമർപ്പണം തന്നെയാണ് എന്നെ പ്രചോദിപ്പിച്ചത്. ആ സിനിമ ബെയിലിന്റെ പ്രകടനമാണ് ഇത്രയും ശ്രദ്ധിക്കപ്പെട്ടതിന്റെ കാരണം. ഹക്കീം എന്ന കഥാപാത്രത്തിലൂടെ, ആ ആത്മസമർപ്പണത്തിന്‍റെ ഒരു ചെറു ട്രിബ്യൂട്ട് ഞാൻ നൽകിയുവെന്ന് പറയാം,” എന്നാണ് ഗോകുലിന്റെ വാക്കുകൾ.

ആടുജീവിതത്തിൽ ഹക്കീമായി ഗോകുൾ കാഴ്ചവച്ച പ്രകടനം വേറിട്ടതായിരുന്നു. അതിന്റെ ഭാഗമായി ഗോകുൾ നടത്തിയ കഠിനമായ ഡയറ്റിങ്, ഭക്ഷണം കഴിക്കാതെ ദീര്‍ഘകാലം കഴിയുന്ന ശ്രമങ്ങള്‍ എന്നിവയിലൂടെ, ഗോകുൾ തന്റെ ആദ്യ ചിത്രത്തിൽ തന്നെ വിസ്മയം സൃഷ്ടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!