ഉരുള്‍പൊട്ടല്‍ ; തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ഫലങ്ങള്‍ ഇന്ന് മുതല്‍ ലഭ്യമാകും

കൽപ്പറ്റ: വയനാട്ടിലെ ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിൽ നടക്കില്ല.

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾക്കും ശരീരഭാഗങ്ങൾക്കും ഡിഎൻഎ പരിശോധനാ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി റിയാസ് ഇന്നലെ അറിയിച്ചിരുന്നു.

വയനാട്ടിൽ ഉരുള്‍പൊട്ടൽ ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പുകൾ നടത്തും. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

ക്യാമ്പുകൾ വിവിധ വകുപ്പുകൾ, ഐടി മിഷൻ, അക്ഷയ എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.

അതേസമയം, ഉരുള്‍പൊട്ടലിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾക്കും ശരീരഭാഗങ്ങൾക്കും ഡിഎൻഎ ഫലങ്ങൾ ലഭിക്കാൻ തുടങ്ങി. ഇന്ന് മുതൽ ഫലങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ മരിച്ചവരെ കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ സാധ്യതയുണ്ട്.

താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും 250ലധികം വീടുകൾ ഇതിനകം കണ്ടെത്തി കഴിഞ്ഞതായും സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!