ഇന്ത്യക്ക് വൻ തിരിച്ചടി!! വിനേഷ് ഫൊഗട്ടിന് മെഡല്‍ നഷ്ടമാകും!!

ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ടിന് അയോഗ്യത. ഇന്നലെ 50 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ റെസ്ലിംഗില്‍ ഫൈനല്‍ ഉറപ്പിച്ച വിനേഷ് ഫൊഗട്ട് 50 കിലോഗ്രാമിനേക്കാല്‍ ഭാരം ഉണ്ടെന്ന് കണക്കാക്കിയാണ് അയോഗ്യ ആക്കപ്പെട്ടത്.

ഇതോടെ ഇന്ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിനേഷിന് കളിക്കാൻ ആകില്ല എന്ന് ഉറപ്പായി. മാത്രമല്ല അവർക്ക് വെള്ളി മെഡല്‍ പോലും ലഭിക്കില്ല.

ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ ഈ കാര്യം ഔദ്യോഗിക കുറിപ്പിലൂടെ ഇന്ന് അറിയിച്ചു.

“വനിതാ ഗുസ്തി 50 കിലോ വിഭാഗത്തില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യ ആക്കിയ വാർത്ത ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവയ്ക്കുന്നത്. രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും, ഇന്ന് രാവിലെ അവളുടെ ഭാരം 50 കിലോഗ്രാമില്‍ കുറച്ച്‌ കൂടുതലായി.” ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഇന്നലെ മൂന്ന് വലിയ വിജയങ്ങള്‍ നേടി ആയിരുന്നു വിനേഷ് ഫൊഗട്ട് ഫൈനലില്‍ എത്തിയത്‌. താരത്തിനും ഇന്ത്യൻ കായിക പ്രേമികള്‍ക്കും വളരെ വേദനയാണ് ഈ വാർത്ത നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!