നടൻ കമല്‍ ഹാസന്റെ വ്യക്തി ജീവിതം സിനിമാ ലോകത്ത് വലിയ തോതില്‍ ചർച്ചയായാണ്. ഒന്നിലേറെ പ്രണയ ബന്ധങ്ങള്‍, വിവാഹങ്ങളും വിവാഹമോചനങ്ങളും തുടങ്ങിയവ കമല്‍ ഹാസന്റെ വ്യക്തി ജീവിതത്തെ ഗോസിപ്പ് കോളങ്ങളില്‍ സജീവ ചർച്ചയാക്കി.
ഗോസിപ്പുകളോടൊന്നും പ്രതികരിക്കുന്ന താരമല്ല കമല്‍ ഹാസൻ. ക്ലാസിക്കല്‍ ഡാൻസറായിരുന്ന വാണി ഗണപതിയാണ് കമലിന്റെ ആദ്യ ഭാര്യ. 1978 ല്‍ വിവാഹം നടന്നു. എന്നാല്‍ പത്ത് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.
കമല്‍ ഹാസൻ നടി സരികയുമായി അടുത്തതാണ് ഇതിന് കാരണമെന്ന് സംസാരമുണ്ടായി. സരികയുമായി ലിംവിംഗ് ടുഗെദറിലായിരുന്നു കമല്‍ ഹാസൻ. ഇരുവർക്കും മകളും ജനിച്ചു. ഇതിന് ശേഷമാണ് വിവാഹിതരായത്. എന്നാല്‍ 2004 ല്‍ ഇവർ വേർപിരിഞ്ഞു. പിന്നീടാണ് നടി ഗൗതമി കമലിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഗൗതമി അന്ന് വിവാഹ മോചിതയും അമ്മയുമാണ്. ഗൗതമിയും കമലും വിവാഹിതരായില്ല. 13 വർഷം ഇവർ ഒരുമിച്ച് ജീവിച്ചു.
എന്നാല്‍ ഒരു ഘട്ടത്തില്‍ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും സിനിമാ ലോകത്ത് പ്രചരിച്ചു. കമല്‍ഹാസന്റെയും സരികയുടെയും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനുമായി ഗൗതമിക്ക് അസ്വാരസ്യങ്ങള്‍ ഉണ്ടായെന്ന് വരെ സംസാരമുണ്ടായി. ഒരിക്കല്‍ ഇതേക്കുറിച്ച് ഗൗതമി സംസാരിച്ചിട്ടുണ്ട്. പ്രചരിച്ച ഗോസിപ്പുകള്‍ തെറ്റാണെന്ന് ഗൗതമി വ്യക്തമാക്കി.
ഷൂട്ടിംഗ് പകുതിയായപ്പോഴേക്കും പ്രണയം; ആ ചുംബന രംഗം നയൻതാരയെ ദേഷ്യം പിടിപ്പിച്ചു; വിഘ്നേശ്
ഈ ബന്ധം പരാജയപ്പെട്ടതിന്റെ കാരണം മറ്റൊരാള്‍ അല്ല. പ്രത്യേകിച്ചും ശ്രുതി അല്ല. ശ്രുതിയും ഞാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ബന്ധം പിരിയാൻ കാരണമെന്ന് പറയുന്നു. അത് ശരിയല്ല. മൂന്നാമതൊരാള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് രണ്ട് മുതിർന്ന വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ സാഹചര്യത്തിന് ഉത്തരവാദികളാകാൻ പറ്റില്ല.
ശ്രുതിയും അക്ഷരയും വളരെ നല്ല പെണ്‍കുട്ടികളാണ്. അവരെ കുട്ടിക്കളായിരിക്കുമ്ബോള്‍ മുതല്‍ അറിയാം. രണ്ട് പേർക്കും ഈ ബന്ധം തകർന്നതില്‍ ഉത്തരവാദിത്വമില്ല. പൂർണമായും അതിന് കാരണം കമല്‍ഹാസന്റെ കമ്മിറ്റ്മെന്റില്‍ വന്ന മാറ്റവും ആ വിട്ടുവീഴ്ച ഉള്‍ക്കൊള്ളാനും എന്റെ ആത്മാഭിമാനത്തെ നശിപ്പിക്കാനും എനിക്ക് കഴിയാത്തതുമാണ്. കമല്‍ ഹാസനുമായി ബന്ധമുണ്ടായിരുന്ന കാലത്തും ശ്രുതി ഹാസനെയും അക്ഷര ഹാസനെയും പ്രശംസിച്ച് ഗൗതമി സംസാരിച്ചിട്ടുണ്ട്.
അവർ നല്ല യുവതികളും നല്ല മനുഷ്യരുമാണ്. ശ്രുതി തന്റെ കരിയറില്‍ സ്ഥാനം നേടി. ഒരുപാട് പോസിറ്റീവ് റെസ്പോണ്‍സ് വരുന്നുണ്ട്. അക്ഷരയും അവളുടെ കരിയർ സ്റ്റാർട്ട് ചെയ്തു. സിനിമയെക്കുറിച്ച് വീട്ടില്‍ തങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും ഗൗതമി വ്യക്തമാക്കി. റിപ്പോർട്ടുകള്‍ പ്രകാരം കമല്‍ ഹാസന്റെ മിക്ക ബന്ധങ്ങളും തകരാൻ കാരണമായത് നടൻ മറ്റ് ബന്ധങ്ങളിലേക്ക് കടക്കുന്നതാണ്. സിനിമാ രംഗത്ത് ഗൗതമിയും കമല്‍ ഹാസനും ഇപ്പോഴും സജീവമാണ്. കല്‍ക്കി 28989 എഡി, ഇന്ത്യൻ 2 എന്നിവയാണ് കമല്‍ ഹാസന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍.
