പാരീസ് ഒളിമ്ബിക്സ് 2024ല്‍ ജാവലിൻ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടി. എന്നാല്‍ ഗ്രൂപ്പ് എയില്‍ 9ആമത് ഫിനിഷ് ചെയ്ത ഇന്ത്യയുടെ മറ്റൊരു താരമായ കിഷോർ ജെനയ്ക്ക് ഫൈനല്‍ യോഗ്യത നേടാൻ ആയില്ല.
നീരജ് ചോപ്ര 89.34 എന്ന മികച്ച ത്രോയോടെ ആണ് ഫൈനല്‍ ഉറപ്പിച്ചത്. നീരജിന്റെ ആദ്യ ത്രോ തന്നെ താരത്തിന്റെ യോഗ്യത ഉറപ്പിച്ചു. 89.34 എറിഞ്ഞാണ് നീരജ് ആദ്യ ത്രോയില്‍ തന്നെ യോഗ്യത ഉറപ്പിച്ചത്. നീരജിന്റെ സീസണ്‍ ബെസ്റ്റ് ത്രോ ആണ് ഇത്.
കിഷോർ ജെനയുടെ ഏറ്റവും മികച്ച ത്രോ 80.73 ആയിരുന്നു.
