യുഎഇയില്‍ സ്വര്‍ണവില ഇടിഞ്ഞു

ദുബായ്: യുഎഇയിൽ സ്വർണ വിപണിയിൽ ഇന്നലെ മാത്രം ഗ്രാമിന് 7 ദിർഹം വില താഴ്ന്നു. 24 കാരറ്റ് സ്വർണം ഗ്രാമിന് 296.75 (ഏകദേശം 6760 രൂപ) ദിർഹത്തിന് ആരംഭിച്ച വ്യാപാരം, വൈകിട്ട് 289.75 ദിർഹമായിട്ട് ഇടിഞ്ഞു.

ഇത് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിലയിടിവാണ് എന്ന് വ്യാപാരികൾ പറഞ്ഞു. 22 കാരറ്റ് സ്വർണത്തിന്റെ വില 268.25 ദിർഹം, 21 കാരറ്റ് 259.75 ദിർഹം, 18 കാരറ്റ് 222.75 ദിർഹം ആയിരുന്നു വൈകുന്നേരം വിപണി അവസാനിക്കുമ്പോഴുള്ള വില.

രാജ്യാന്തര വിപണിയിൽ ഔൺസിന് 1.45 ശതമാനത്തിന്റെ ഇടിവ് കാണപ്പെട്ടു. വിലയിടിവ് താൽക്കാലിക പ്രതിഭാസമാണെന്ന് വിദഗ്ധർ പറഞ്ഞു. മധ്യപൂർവ മേഖലയിലെ യുദ്ധഭീതിയും പെട്രോളിയം വിലയിടിവും സ്വർണ വിലയെ സ്വാധീനിച്ചിട്ടുണ്ട്.

യുഎഇയുടെ സ്വർണ ശേഖര മൂല്യത്തിൽ 19.7% വർധനയുണ്ടായതായി സെൻട്രൽ ബാങ്ക് അറിയിച്ചു. സെൻട്രൽ ബാങ്കിന്റെ ശേഖരത്തിലുള്ള സ്വർണത്തിന്റെ മൂല്യം 2061 കോടി ദിർഹമായി ഉയർന്നു. സ്വർണത്തിന്റെ കരുതൽ ശേഖരം പ്രതിമാസം 1.3% വീതം വർധിക്കുന്നതായി പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. 2018ൽ 113 കോടി ദിർഹവും 2019ൽ 444 കോടി ദിർഹവുമായിരുന്നു കരുതൽ സ്വർണത്തിന്റെ മൂല്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!