കൊച്ചി: ഒട്ടേറെ ത്രില്ലർ സിനിമകള്‍ ഇറങ്ങിയിട്ടുള്ള മലയാള സിനിമ ഇൻഡസ്ട്രി, ഇനി ‘ചെക്ക് മേറ്റ്’ എന്ന പുതിയ മൈൻഡ് ഗെയിം ത്രില്ലറിനായി ഒരുങ്ങുകയാണ്. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ഈ ചിത്രം ഈ മാസം എട്ടിന് റിലീസ് ചെയ്യും.
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തുന്ന ‘ചെക്ക് മേറ്റ്’ എന്ന സിനിമയുടെ തിരക്കഥ, സംഗീതം, ഛായാഗ്രഹണം, സംവിധാനം എന്നിവ രതീഷ് ശേഖറാണ് നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടീസർ വലിയ പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്. പണം, അധികാരം, കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കഥയുമായി, അനൂപ് മേനോന് പുറമെ ലാൽ, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ന്യുയോർക്കിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. അനൂപ് മേനോൻ സ്റ്റൈലിഷ് ലുക്കിൽ വിദേശത്ത് സെറ്റിൽഡ് ആയ ഒരു മലയാളി ബിസിനസ്സുകാരന്റെ വേഷത്തിൽ എത്തുന്നു. ഫാർമ്മ കമ്പനി ഉടമയായ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചെസ്സിലെ കരുക്കള്‍ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ നിഗൂഢതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകൾ.
സിനിമയുടെ ഗാനം ‘വീരൻ എന്ന വേടൻ’ പാടിയ ഗാനവും ‘കണ്‍മണി എൻ നെഞ്ചിലെ’ എന്ന കെ.എസ്. ചിത്ര ആലപിച്ച ഗാനവും ഏറെ പ്രചാരം നേടിയിരുന്നു.
സിനിമയുടെ ടീമിൽ:
- ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ
- പ്രൊജക്‌ട് ഡിസൈനർ: ശ്യാം കൃഷ്ണ
- ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ
- ഫിനാൻസ് കണ്‍ട്രോളർ: കൃഷ്ണദാസ്
- പ്രൊഡക്ഷൻ കണ്‍ട്രോളർ: വിനോദ് മംഗലത്ത്
- പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്
- എഡിറ്റർ: പ്രജീഷ് പ്രകാശ്
- പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീല്‍ ബദ്ര
- മേക്ക് അപ്പ് ആൻഡ് എസ്‌എഫ്‌എക്സ്: ലാഡ ആൻഡ് ബാർബറ
- ക്യാമറ ഓപ്പറേറ്റർ: പോള്‍ സ്റ്റാമ്ബർ
- ഗാനരചന: ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോള്‍, വിനായക് ശശികുമാർ
- സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ
- പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ
- സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ
- എക്സി.പ്രൊഡ്യൂസർ: പോള്‍ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്‌എ
- കളറിസ്റ്റ്: ബിലാൽ റഷീദ്
- പിആർഒ: പി ശിവപ്രസാദ്
- വിഎഫ്‌എക്സ്: ഗാസ്പർ മ്ലാകർ
- ഡിസൈൻസ്: യെല്ലോ ടൂത്ത്സ്
- വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്‌എ
- വിഷ്വല്‍ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്
