ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ധാരാളമായി കറുവപ്പട്ടയിലുണ്ട്. ഇതിന്‍റെ ഗുണങ്ങള്‍.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ: കറുവപ്പട്ട വെള്ളം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രമേഹരോഗികള്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ വെള്ളം കുടിക്കുന്നത്, രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലേക്ക് തള്ളപ്പെടാൻ സഹായിക്കും.
ദഹനം മെച്ചപ്പെടുത്തുക: ഇത് ദഹനം മെച്ചപ്പെടുത്താനും വയര്‍ കുറയ്ക്കാനും സഹായിക്കുന്നു. കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറ്റിലെ കൊഴുപ്പ് പുറന്തള്ളുവാനും സഹായിക്കുന്നു, ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും സാധിക്കും.
പ്രതിരോധശേഷി വർധിപ്പിക്കൽ: കറുവപ്പട്ടയുടെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു, ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഗ്യാസ്, ദഹനക്കേടുകള്‍ ഒഴിവാക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക: കൊളസ്ട്രോള്‍ കുറയ്ക്കുന്നത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടുന്നു.
മലബന്ധം അകറ്റുക: കറുവപ്പട്ട വെള്ളം മലബന്ധം അകറ്റാനും സുഗമമായ ദഹനത്തിനും സഹായിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യവും ചർമത്തിന്റെ ആരോഗ്യവും: കറുവപ്പട്ട വെള്ളം തലച്ചോറിന്റെ ആരോഗ്യത്തിനും ചർമത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
