ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ യു.എ.ഇ.-യിലെ അബുദാബി, അജ്മാൻ, ഖത്തർ തലസ്ഥാനമായ ദോഹ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓൺലൈൻ ഡേറ്റാബേസ് സ്ഥാപനമായ നമ്ബിയോ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ നഗരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞ നഗരങ്ങളിൽ, ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങളിൽ യഥാക്രമം അബുദാബി, അജ്മാൻ, ദോഹയാണ്. കവർച്ച, അക്രമം, പൊതുമുതല്‍ നശിപ്പിക്കൽ എന്നിവയിൽ കുറഞ്ഞ നിരക്കുള്ള നഗരങ്ങളാണിവ.
കുറ്റകൃത്യങ്ങളുടെ നിരക്ക് 20 ശതമാനത്തിൽ കുറവുള്ളവയാണ് ഈ പട്ടികയിൽ ഇടംപിടിക്കുന്നത്. യു.എ.ഇ.-യിലെ റാസല്‍ഖൈമ ആറാം സ്ഥാനത്തും, ഒമാനിലെ മസ്കറ്റ് ഏഴാം സ്ഥാനത്തുമാണ് ഇടംപിടിച്ചത്.
ഇന്ത്യയിൽ നിന്നുള്ള പട്ടികയിൽ ഉൾപ്പെടുത്തിയ ഏക നഗരമാണ് മംഗളൂരു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 311 നഗരങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ പീറ്റർമരിറ്റ്സ്ബർഗ്, പ്രിറ്റോറിയ തുടങ്ങിയ നഗരങ്ങൾ കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഏറ്റവും മുന്നിൽ ഉള്ളവയാണെന്ന് റിപ്പോർട്ട് പറയുന്നു.
