ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്! നിങ്ങളെ സന്തോഷിപ്പിക്കാൻ മോട്ടറോള എഡ്ജ് 50 എത്തിയിട്ടുണ്ട്

മോട്ടറോള എഡ്ജ് 50യുടെ (Motorola Edge 50) ഇന്ത്യയിലെ വിലയും സവിശേഷതകളും ഇന്ന് വെളിപ്പെടുത്തി.

എഡ്ജ് 50 പ്രോ, എഡ്ജ് 50 ഫ്യൂഷൻ, എഡ്ജ് 50 അള്‍ട്രാ എന്നിവയ്ക്ക് ശേഷം മോട്ടറോള എഡ്ജ് 50 സീരീസില്‍ നിന്ന് പുറത്തിറക്കുന്ന അവസാന ഫോണ്‍ ആണിത്. പുതിയ മോട്ടറോള എഡ്ജ് 50, എഡ്ജ് 50 ഫ്യൂഷന് മുകളിലും എഡ്ജ് 50 പ്രോയ്ക്ക് താഴെയായി സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷൻ ‘MIL-STD 810H’ ഉള്ള ആദ്യത്തെ എഡ്ജ് സീരീസ് ഫോണ്‍ കൂടിയാണ് ഇത്.

8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻ്റില്‍ വരുന്ന മോട്ടറോള എഡ്ജ് 50യുടെ വില 27,999 രൂപയാണ്. ജംഗിള്‍ ഗ്രീൻ, പാൻ്റോണ്‍ പീച്ച്‌ ഫസ് നിറങ്ങളില്‍ വീഗൻ ലെതർ ബാക്കിലും കോല ഗ്രേ നിറത്തിലും വീഗൻ സ്വീഡ് ബാക്കിലും സ്മാർട്ട്‌ഫോണ്‍ ലഭ്യമാണ്.

മോട്ടറോള എഡ്ജ് 50യുടെ ആദ്യ വില്‍പ്പന ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴി നടക്കും. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ നടത്തുന്ന പണം ഇടപാടുകള്‍ക്ക് മോട്ടറോള 2,000 രൂപ തല്‍ക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു എന്നത് ഫോണ്‍ വാങ്ങുവാൻ ആകർഷിക്കുന്ന ഒന്നാണ്.

മോട്ടറോള എഡ്ജ് 50, കഴിഞ്ഞ വർഷത്തെ എഡ്ജ് 40യേക്കാള്‍ അപ്‌ഗ്രേഡാണ്. റിഫ്രഷ് റേറ്റ് 144Hzല്‍ നിന്ന് 120Hzലേക്ക് കുറഞ്ഞെങ്കിലും, ഇതിന് അല്‍പ്പം വലിയ സ്‌ക്രീനും ഉയർന്ന പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. മോട്ടറോള 10 എംപി ടെലിഫോട്ടോ ലെൻസ് ഈ ഫോണില്‍ ചേർത്തിട്ടുണ്ട്. ഇത് എഡ്ജ് 40-ല്‍ ഇല്ലായിരുന്നു. ബാറ്ററിയും 4,400mAhല്‍ നിന്ന് 5,000mAhലേക്ക് ഉയർന്നു

മാജിക് ഇറേസർ, ഫോട്ടോ അണ്‍ബ്ലർ, മാജിക് എഡിറ്റർ എന്നിവ ഉള്‍പ്പെടെ ഉള്ള ഗൂഗിള്‍ എഐ ഫീച്ചറുകളുമായി പുതിയ മോട്ടറോള ഫോണ്‍ വരുന്നു. മോട്ടോ എഐയില്‍ ലോഡ് ചെയ്തിരിക്കുന്നതിനാല്‍ മികച്ച ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നിങ്ങള്‍ക്ക് അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, സ്മാർ കളർ ഒപ്റ്റിമൈസേഷൻ എന്നിവ ലഭിക്കും.

MIL-STD 810H മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷൻ ഉള്ള ഏറ്റവും മെലിഞ്ഞ ഫോണായി ഇത് അറിയപ്പെടുന്നു. 7.79 എംഎം കനവും 181 ഗ്രാം ഭാരവുമാണ് സ്മാർട്ട്‌ഫോണിന് ഉള്ളത്.

മോട്ടറോള എഡ്ജ് 50ല്‍ 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് പോള്‍ഇഡ് 1.5കെ കർവ്ഡ് ഡിസ്‌പ്ലേ ഉണ്ട്. ഇതിന് 1,900 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും മുകളില്‍ ലേയേർഡ് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്.

റാം ബൂസ്റ്റും വേപ്പർ ചേമ്ബർ കൂളിംഗ് സിസ്റ്റവുമായി ജോടിയാക്കിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെൻ 1 ചിപ്‌സെറ്റ് ഫോണിൻ്റെ ഹുഡിന് കീഴില്‍ പ്രവർത്തിക്കുന്നു.

ഫോട്ടോഗ്രാഫി വിഭാഗത്തില്‍, മോട്ടറോള എഡ്ജ് 50ല്‍ 50 എംപി സോണി-ലിറ്റിയ 700 സി പ്രൈമറി ക്യാമറ, 10 എംപി 3x ടെലിഫോട്ടോ ക്യാമറ, 13 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവ ഉണ്ട്. സെല്‍ഫികള്‍ക്കായി, 13 എംപി ഫ്രണ്ട് ക്യാമറ ലഭിക്കും.

68W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ്, 5W റിവേഴ്‌സ് വയർലെസ് സപ്പോർട്ട് എന്നിവ ഉള്ള 5,000mAh ബാറ്ററിയും സ്മാർട്ട്‌ഫോണില്‍ ഉണ്ട്.

ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തില്‍ ഉപകാരപ്രദമായ നിരവധി ലേഖനങ്ങള്‍ Gizbot മലയാളത്തില്‍ ഉണ്ട്. കൂടുതല്‍ ടെക്ക് ന്യൂസുകള്‍, ടെക്ക് ടിപ്‌സുകള്‍, റിവ്യൂകള്‍, ലോഞ്ചുകള്‍ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളില്‍ പറയുന്നവ നിങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!