താല്‍ക്കാലിക ആശ്വാസം ! 9,000 ടണ്‍ എല്‍ പി ജി യുമായി കപ്പലെത്തി

കൊച്ചി : സംസ്ഥാനത്തെ പാചകവാതക ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമായി എല്‍പിജി വാതകവും വഹിച്ചു കൊണ്ടുള്ള കപ്പല്‍ കൊച്ചിയിലെത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടർന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് പാചക വാതകവുമായി കപ്പല്‍ കേരളത്തില്‍ എത്തുന്നത്. അപ്പോളോ ഓഷ്യന്‍ എന്ന കപ്പല്‍ 9,000 ടണ്‍ എല്‍പിജിയുമായി ഇന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതുവൈപ്പ് ടെര്‍മിനലില്‍ നങ്കൂരമിട്ടത്.

.  ഒരാഴ്ചത്തെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നത്ര വാതകമാണ് കപ്പലിലുള്ളത്. ഹോര്‍മുസ് കടലിടുക്ക് വഴി എത്തിയ ശിവാലിക് എല്‍പിജി ടാങ്കറില്‍ നിന്നുള്ള വാതകമാണ് ഇതിലൂടെ കൊച്ചിയിലെത്തിച്ചതെന്നാണ് സൂചന. ഇവിടെ നിന്ന് ഉദയംപേരൂര്‍, പാലക്കാട്, ചേളാരി എന്നിവിടങ്ങളിലെ ബോട്ട്‌ലിങ് പ്ലാന്റുകളിലേക്ക് പൈപ്പ്‌ലൈന്‍ വഴി വാതകം വിതരണം നടത്തും. ഇതില്‍ പാലക്കാട് പ്ലാന്റ് ബിപിസിഎല്ലിന്റേതാണ്. സംസ്ഥാനത്ത് സാധാരണയായി പ്രതിമാസം മൂന്നു കപ്പലുകളിലായി ഏകദേശം 14,000 ടണ്‍ എല്‍പിജി എത്തിക്കാറുണ്ട്.

എന്നാല്‍ ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ വിതരണ ശൃംഖല തകരാറിലായി.സംസ്ഥാനത്തെ പല ഭാഗങ്ങളിലും കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ക്ക് 3,500 മുതല്‍ 5,500 രൂപ വരെ ഈടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!