ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു..

ചെന്നിത്തല നവോദയ സ്‌കൂളില്‍ കണ്ടല്ലൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പ്ലസ് വണ്ണിന് പഠിക്കുന്ന കണ്ടല്ലൂർ പുതിയവിള സ്വദേശിയായ അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഭിഗീത് ഇന്നലെ രാവിലെ ക്ലാസില്‍ എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കുട്ടിയെ ക്ലാസില്‍ കണ്ടിരുന്നില്ല. അങ്ങനെ നടത്തിയ തിരച്ചിലിനൊടുവിലാണ് ഹോസ്റ്റലിലെ ശുചിമുറിക്കടുത്ത് കുട്ടിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പരിസരത്ത് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.ആത്മഹത്യാക്കുറിപ്പില്‍ ഐ ഹേറ്റ് മൈ ലൈഫ് എന്നാണ് എഴുതിയിരിക്കുന്നത്. ആത്മഹത്യക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി..
കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി ബിജുവിൻ്റെയും മുതുകുളം സമാജം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ബിന്ദുവിന്റെയും മകനാണ്. ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!