തിരുവനന്തപുരം : മുൻ എം എൽ എ യും മുതിർന്ന സി പി എം നേതാവുമായ പി കെ ശശിയെ സിപിഐഎം പാർട്ടിയിൽ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പി കെ ശശിക്കെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചത്.

തൊട്ടുപിന്നാലെ തന്നെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി കെ ശശി മുന്നറിയിപ്പ് നൽകി.

